മൂവാറ്റുപുഴ: എസ്.ബി.ഐ മൂവാറ്റുപുഴ റീജിയിണൽ ബിസിനസ് ഓഫീസിന്റെയും എസ്.ബി.ഐ കച്ചേരിത്താഴം ബ്രാഞ്ചിന്റെയും അഭിമുഖത്തിൽ മുദ്ര ലോൺ വായ്പാമേള സംഘടിപ്പിച്ചു. വ്യവസായ സംരംഭകർക്ക് 10 ലക്ഷം രൂപ വരെ ഈട് വാങ്ങാതെ നൽകുന്ന മുദ്രാ വായ്പയുടെ അപേക്ഷകൾ സ്വീകരിച്ചു. തുടർന്ന് വായ്പയുടെ വിവരങ്ങൾ വിശദീകരിച്ചു. മുദ്രാ ലോൺ കൂടാതെ വനിതാ സംരംഭകർക്കും പട്ടികജാതി- പട്ടിക വർഗ സംരംഭകർക്കും 10 ലക്ഷം മുതൽ ഒരു കോടി വരെ നൽകുന്ന സ്റ്റാൻഡപ്പ് ഇന്ത്യ ലോൺ അപേക്ഷകളും വായ്പാമേളയിൽ സ്വീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ ബ്രാഞ്ചുകളിലും നടന്ന വായ്പമേളയുടെ ഭാഗമായിട്ടാണ് മൂവാറ്റുപുഴയിലും മുദ്ര ലോൺ മേള സംഘടിപ്പിച്ചതെന്ന് എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണൽ മാനേജർ വി.ജെ.കിരൺപറഞ്ഞു. ചീഫ് മാനേജർ അബ്ദുൾ ഷിയാദ്, സെയ്ൽസ് ഹബ് ചീഫ് മാനേജർ ജയരാജ് എന്നിവർ വായ്പ മേളയ്ക്ക് നേതൃത്വം നൽകി.