കൂത്താട്ടുകുളം: എസ്എൻഡിപി യോഗം കൂത്താട്ടുകുളം യൂണിയൻ ഉണർവ് 2022 നേതൃത്വ ക്യാമ്പും അന്ധവിശ്വാസങ്ങൾക്കും മയക്കുമരുന്നിന്റെ വ്യാപനത്തിനുമെതിരെ യൂണിയൻ വനിതാസംഘം നടത്തുന്ന ജനജാഗ്രതാസദസും ഇന്ന് രാവിലെ 10ന് യൂണിയൻ മന്ദിരഹാളിൽ നടത്തും. യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ, കൗൺസിലർമാരായ പി.എം. മനോജ്, എം.പി. ദിവാകരൻ, വനിതാസംഘം പ്രസിഡന്റ് ഷീല സാജു, സെക്രട്ടറി മഞ്ജു റെജി, വൈസ് പ്രസിഡന്റ് ലളിത വിജയൻ എന്നിവർ നേതൃത്വം നൽകും.