മൂവാറ്റുപുഴ: എൻ.ബി.ഐ അക്രഡിറ്റേഷനോടുകൂടി പ്രവർത്തിക്കുന്ന മൂവാറ്റുപുഴ ഇലാഹിയ എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, സിവിൽ ഉൾപ്പെടെ വ്യത്യസ്ത ബി.ടെക് കോഴ്സുകളിൽ ഒഴിവുവന്ന ഏതാനും മെറിറ്റ് ലാപ്സ്ഡ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 23ന് രാവിലെ 9 മുതൽ മലപ്പുറം മൂന്നാം പടി പാസ്‌പോർട്ട് ഓഫീസിനു സമീപത്തെ ആ‌ർ.എം.സിയിലും 24ന് രാവിലെ 9 മുതൽ കോഴിക്കോട് തൊണ്ടയാട് ബൈപാസ് ഹൈലൈറ്റ് മാളിന് എതിർവശമുള്ള ഓറീസ് ടവറിൽ പ്രവർത്തിക്കുന്ന എം.ഇ.ടി അക്കാഡമിയിലും നടക്കുന്നു. അഡ്മിഷൻ വേണ്ടവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 9562700054, 9387977000.