കോലഞ്ചേരി: മഹാമാരികൾക്കു മുന്നിൽ പ്രതിരോധം തീർക്കാൻ സർക്കാർ നടപ്പാക്കുന്ന ഐസൊലേഷൻ ബ്ളോക്ക് നിർമ്മാണ പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബ്ലോക്കിന്റെ ശിലാസ്ഥാപനം വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത്സെന്ററിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി.
ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാന്മാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, ജില്ലാപഞ്ചായത്ത് അംഗം ലിസി അലക്സ്, ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, ഡോ. എ.എ. ജയൻ, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജ്യോതികുമാർ, പി.ആർ.ഒ എം.ജെ. ബിജു, ബ്ളോക്ക് പഞ്ചായത്ത് അംഗം ബേബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.