മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. ആരക്കുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ജീജ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. രാധാകൃഷ്ണൻ, ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂർ, ഹെഡ്മാസ്റ്റർ വർക്കി കെ.ഡി, സെന്റ് ജോസഫ്സ് ഹൈസ്കൂൾ മാനേജർ സി.സെലീന, ഹെഡ്മിസ്ട്രസ് സി.ടിസാ റാണി, ഹെഡ്മിസ്ട്രസ് സി.സിസി മരിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ്തി സണ്ണി, ലസിത മോഹനൻ, ബിജു തോട്ടുപുറത്ത്, സെലിൻ ചെറിയാൻ, ഷീജ അജി, വിഷ്ണു ബാബു, സിബി തൊട്ടിപ്പറന്നോലിൽ, ജാൻസി മാത്യു, ജിജു ഓണാട്ട്, സുനിത വിനോദ്, ബെന്നി മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.