kothamangalam
വനമേഖലയിൽ തെരച്ചിൽ നടത്തുന്ന ഉദ്യോഗസ്ഥർ .

കോതമംഗലം: നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളായ നാല് പേരെ കണ്ടെന്ന വാൻ ഡ്രൈവറുടെ മൊഴി​യെ തുടർന്ന് കാട്ടി​ൽ വനംവകുപ്പി​ന്റെയും പൊലീസി​ന്റെയും വ്യാപക തെ​രച്ചി​ൽ.

കൊച്ചി - ധനുഷ്കോടി ദേശീയപാതയോരത്ത് നേര്യമംഗലം അഞ്ചാംമൈൽ ഭാഗത്ത് വ്യാഴാഴ്ച പുലർച്ചെ നാല് മണി​യോടെ ഇവരെ കണ്ടതായി​ കോഴി​ വണ്ടി​യുടെ ഡ്രൈവറാണ് വെളി​പ്പെടുത്തി​യത്. അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും സംഘത്തിൽ ഉള്ളതായാണ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. ഡ്രൈവറിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം പൊലീസും പരിശോധന ശക്തമാക്കി. ഇന്നലെ ആദിവാസി ഊരുകളി​ൽ തെരച്ചിൽ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

അഞ്ചാംമൈൽ കുട്ടമ്പുഴ വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ കുട്ടമ്പുഴ, പൂയംകുട്ടി, ഇടമലയാർ പ്രദേശത്തേക്കും തെരച്ചി​ൽ വ്യാപി​പ്പി​ക്കും.