
കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായി സർക്കാർ നിയോഗിച്ച കമ്മിഷനുകളുടെ റിപ്പോർട്ട് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് എയ്ഡഡ് കോളേജുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് കേരള പ്രൈവറ്റ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനേജ്‌മെന്റുകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഇന്ന് രാവിലെ 11ന് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ചേരും. സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ. കുര്യാക്കോസ് , കേരള പ്രിൻസിപ്പൽ കൗൺസിൽ പ്രസിഡന്റ് ഡോ.ബിജു. എ, ഡോ.ജോസ് ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.