തൃപ്പൂണിത്തുറ: പ്രസിദ്ധമായ തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ നാളെ തൃപ്പൂണിത്തുറ പാലസ് ഓവലിൽ നടക്കും.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ടൂർണമെന്റിൽ കേരളത്തിന് പുറത്തു നിന്നുമുള്ള 8 പ്രമുഖ ടീമുകളാണ് പങ്കെടുത്തത്. ഇനിയുള്ള മത്സരങ്ങൾ ലൈവ് ആയി സംപ്രേക്ഷണം ചെയ്യും. ഫൈനലിൽ ഇന്ത്യൻ ടീം താരം ബേസിൽ തമ്പി മാൻ ഓഫ് ദി മാച്ച് അവാർഡ് സമ്മാനിക്കും. ഇന്ത്യ ലോക ചാമ്പ്യന്മാരായ 1983 ലെ ടീമിൽ അംഗമായിരുന്ന സുനിൽ വാൽസൺ മുഖ്യാതിഥിയായിരിക്കും. ക്ലബ്ബ് പ്രസിഡന്റ് സാബി ജോൺ, സെക്രട്ടറി ശ്രീകുമാർ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുക്കും.