കൊച്ചി: സംസ്ഥാനത്തെ ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ടതും കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ 2022-23 വർഷത്തേക്ക് പ്രവേശനം ലഭിച്ചതുമായ വിദ്യാർത്ഥികൾക്ക് ഒ.ഇ.സി പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30. വിവരങ്ങൾക്ക് www.bcdd.kerala.gov.in, www.egrantz.kerala.gov.in. ഫോൺ: 0484- 2983130 ഇ- മെയിൽ: ekmbcdd@gmail.com.