football

കൊച്ചി: അഖില കേരള ഫുട്‌ബാൾ ടൂർണമെന്റിന്റെ പ്രചരണോദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് വൈകിട്ട് മൂന്നിന് ലുലുമാളിൽ മന്ത്രി വി.അബ്ദുൾ റഹ്മാൻ നിർവഹിക്കും. മേയർ എം.അനിൽകുമാർ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. വി.ശ്രീനിജൻ എം.എൽ.എ അദ്ധ്യക്ഷനാകും. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയാകും.
ആലുവ സാക്കൺ സ്‌പോർട്‌സ് അക്കാഡമിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 15 വയസിൽ താഴെയുള്ള കുട്ടികൾക്കായി ഏലൂർ ഫാക്ട് ഗ്രൗണ്ടിൽ ഡിസംബർ 27 മുതൽ ജനുവരി 9 വരെ അഖില കേരള ഫുട്‌ബാൾ ടൂർണമെന്റ് നടത്തുമെന്ന് എസ്.സി.ബോസ്, സി.കെ.ജലീൽ, അൻസാർ നെടുമ്പാശേരി എന്നിവർ പറഞ്ഞു.