കളമശേരി : മഞ്ഞുമ്മൽ ഗ്രാമീണ വായനശാല ബാലവേദി കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കന്ററി സ്കൂളിൽ വായനാ വസന്തം സംഘടിപ്പിച്ചു. പ്രശസ്ത അക്ഷരശ്ലോകവിദഗ്ദ്ധനും സംഗീതജ്ഞനുമായ ബി.മോഹനൻ കവിതാസ്വാദന ക്ലാസെടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡി. ഗോപിനാഥൻ നായർ, സ്കൂൾ പ്രിൻസിപ്പൽ അരവിന്ദ് ലക്ഷ്മൺ, സി.ആർ. സദാനന്ദൻ,കെ.എച്ച്.സുരേഷ്, മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.