 
വൈപ്പിൻ: ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിൽ ജനുവരി 28മുതൽ ഫെബ്രുവരി 6വരെ നടക്കുന്ന മഹോത്സവത്തിന്റെ കൂപ്പൺ ഉദ്ഘാടനം ഗൗരീശ്വര ക്ഷേത്ര സന്നിധിയിൽ നിർവഹിച്ചു. വടക്കേ ചേരുവാരത്തിൽ മൊരിയത്തറ മനോജ്ബാബുവിൽനിന്ന് ആദ്യസംഭാവന ഏറ്റുവാങ്ങി ചേരുവാരം പ്രസിഡന്റ് ഒ.സി. സൈജു ഉദ്ഘാടനം ചെയ്തു. സുധി ശാന്തി, എം.പി. സുധീർ, വി.പി. ബേബി എന്നിവർ പങ്കെടുത്തു. തെക്കേ ചേരുവാരത്തിൽ പഴമ്പിള്ളി രാജുവിൽനിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി പ്രസിഡന്റ് രാജു കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.
രണ്ട് ചടങ്ങുകളിലും ക്ഷേത്രം മേൽശാന്തി എം.ജി. രാമചന്ദ്രൻ, വി.വി. സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ, സെക്രട്ടറി പി.ജി. ഷൈൻ, ട്രഷറർ ബെൻസീർ രാജ്, ദേവസ്വം മാനേജർ ദിനരാജ്, സ്‌കൂൾമാനേജർ കെ.എസ്.ജയപ്പൻ, ഒ.ആർ. റോബിൻ തുടങ്ങിയവർ പങ്കെടുത്തു.