കളമശേരി: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന വി.ജെ.എയ്ഞ്ചലിന്റെ വിയോഗത്തിൽ മഞ്ഞുമ്മൽ പള്ളിനടയിൽ അനുശോചനസമ്മേളനം നടന്നു. ടി.വി.ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം.കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.ബി. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പി.ജി.ശങ്കരൻ കുട്ടി അനുശോചന പ്രമേയംഅവതരിപ്പിച്ചു. എ.ഡി.സുജിൽ, സെബാസ്റ്റ്യൻ പാലയ്ക്കത്തറ, എൻ.പി.ശങ്കരൻ കുട്ടി, കെ.ബി.സുലൈമാൻ , പി.എ.ഷിബു, എം.എസ്.ശിവശങ്കരൻ , എന്നിവർ സംസാരിച്ചു.