 
കാലടി : അഖിലേന്ത്യ സഹരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ താലൂക്ക് തല ഉദ്ഘാടനം കാഞ്ഞൂർ സഹകരണ ബാങ്ക് ഹാളിൽ അൻവർ സാദത്ത് എം. എൽ. എ നിർവഹിച്ചു. പി. ജെ. അനിൽ അദ്ധ്യക്ഷനായി. അഡ്വ. എം.എം. മോനായി ക്ലാസ് നയിച്ചു. കാഞ്ഞൂർ സഹകരണബാങ്ക് പ്രസിഡന്റ് എം. ബി. ശശിധരൻ, കെ.കെ. ഗോപി, ജോയ് പോൾ, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, സർക്കിൾ യൂണിയൻ അംഗങ്ങളായ സി.കെ. മുരളീധരൻ, പി.വി. ബിജു, കെ.പി. പോളി, യൂണിയൻ ഭാരവാഹികളായ പി. ഇ. ബേബി, എം.എസ്. നിഖിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജോ, ആലുവ അസി. രജിസ്ട്രാൾ ജനറൽ മനോജ് കെ. വിജയൻ, കാഞ്ഞൂർ സഹകരണബാങ്ക് സെക്രട്ടറി ഇൻ ചാർജ് പി .വി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.