photo
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നൽകിയ ധനസഹായം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വിതരണം ചെയ്യുന്നു

വൈപ്പിൻ: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെറായി, ഞാറക്കൽ ഓഫീസുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹായധന വിതരണവും ബോധവത്കരണ ക്ലാസ്സും കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മൂന്നു വിഭാഗം ഗുണഭോക്താക്കൾക്കായി 24 ലക്ഷം രൂപയാണ് സഹായധനം നൽകിയത്.
എടവനക്കാട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം, പള്ളി പ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ എന്നിവർ പങ്കെടുത്തു. ഫിഷറീസ് ഓഫീസർമാരായ കെ.പി. പ്രബിത, സൗമ്യ സുരേഷ് എന്നിവർ ക്ലാസെടുത്തു,
അപകടമരണം സംഭവിച്ച ഞാറക്കൽ ഫിഷറീസ് ഓഫീസിലെ അംഗം ജബ്ബാറിന്റെ ആശ്രിത റുഖിയക്ക് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. മത്സ്യത്തൊഴിലാളികളുടെയും മേഖലയിലെ അനുബന്ധ തൊഴിലാളികളുടെയും ആശ്രിതർക്ക് മരണാനന്തര ധനസഹായമായി രണ്ടുലക്ഷത്തി മുപ്പതിനായിരം രൂപയുടെ ചെക്കാണ് നൽകിയത്. വിവാഹ ധനസഹായമായി 11.70 ലക്ഷംരൂപ ബാങ്ക് മുഖേനയാണ് ലഭ്യമാക്കുന്നത്. എം. എസ്‌സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിവേദിത ഷാജിയെ ആദരിച്ചു.