കാലടി: കാലടി സഫ്ദർ ഹാഷ്മി കലാസമിതിയുടെ നേതൃത്വത്തിൽ ആർ.ഹരീഷ് എഴുതിയ മീശ നോവലിനെ അധികരിച്ച് ചർച്ച സംഘടിപ്പിച്ചു. സംസ്ക്യത സർവകലാശാല ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ.അഭിലാഷ് മലയിൽ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് എം.എൻ.കുട്ടപ്പൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി ബേബി കാക്കശേരി, എസ്. സീതാരാമൻ, കെ.പി.പോളി, പി.കെ.കുഞ്ഞപ്പൻ, എം.ടി.സാബു, സി.വി.സജേഷ്, പി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.