p

കൊച്ചി: ശബരിമല ദർശനത്തിനായി ഹെലികോപ്‌ടർ സർവീസ് നടത്തുമെന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. കേസ് പരിഗണിക്കാൻ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും. കൊച്ചിയിൽ നിന്ന് നിലയ്ക്കലിലേക്ക് ദിവസവും രണ്ട് സർവീസ് നടത്തുമെന്ന ഹെലികേരള എന്ന വെബ്‌സൈറ്റിലെ പരസ്യത്തെ തുടർന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. ഒരാൾക്ക് 45,000 രൂപയാണ് നിരക്ക്. സർവീസ് തങ്ങളുടെ അനുമതിയോടെയല്ലെന്ന് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഇന്നലെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.