നെടുമ്പാശേരി: റിംഗുകളാക്കിയും പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചും കൊണ്ടുവന്ന 38 ലക്ഷം രൂപ വിലവരുന്ന സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. ദുബായിയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് 422 ഗ്രാം സ്വർണം പിടിച്ചെടുത്തത്. അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റുണ്ടാക്കി സ്വർണം തുന്നിചേർത്തിരിക്കുകയായിരുന്നു.