vinay-menon

വൈപ്പിൻ: ഫുട്‌ബോൾ ലോകകപ്പിൽ ഇന്ത്യ മത്സരിക്കുന്നില്ലെങ്കിലും ഒരു പ്രമുഖ ടീമിന്റെ ഭാഗമായി മലയാളിയുണ്ട്. ഫിഫ റാങ്കിലെ മുൻ ഒന്നാം സ്ഥാനക്കാരായ ബെൽജിയം ടീമിന്റെ വെൽനെസ്സ് കോച്ച് എറണാകുളം ജില്ലയിലെ ചെറായി സ്വദേശി വിനയ് മേനോനാണ്.

കളിക്കാരുടെ മാനസിക,ആരോഗ്യ ക്ഷേമം നില നിർത്തുകയാണ് വെൽനെസ്സ് കോച്ചിന്റെ ചുമതല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ വെൽനെസ്സ് കോച്ചായി വിനയം ജോലി ചെയ്യുന്നുണ്ട്. 2011- 12, 2020 -21 സീസണുകളിൽചെൽസിയെ യൂറോപ്യൻ ചാമ്പ്യൻമാരാക്കുന്നതിന് പിന്നിൽ വിനയ് ഉണ്ടായിരുന്നു. അഡ്വാൻസ്‌മെന്റ് പ്രോഗ്രാമിംഗ് സ്ട്രാറ്റജി വിദഗ്ധനായ വിനയ് ഭാര്യ ഫ്‌ളേമി, മകൻ അഭയ് എന്നിവരോടോപ്പം ലണ്ടനിലാണ് താമസം.

ബെൽജിയം കോച്ച് റോബർട്ട് മാർട്ടിനസാണ് ബെൽജിയം പരിശീലക സംഘത്തിലേക്ക് വിനയിനെ ക്ഷണിച്ചത്. ടീമിനൊപ്പം ഇന്നലെ കുവൈറ്റിലെത്തി. ലോക കപ്പ് തീരും വരെയാണ് ബെൽജിയവുമായുള്ള കരാർ.