മൂവാറ്റുപുഴ: ഖത്തർ ലോകകപ്പിന്റെ ആവേശചൂടിൽ മൂവാറ്റുപുഴ നിർമ്മല കോളേജിലെ അദ്ധ്യാപക-അനദ്ധ്യാപകരും വിദ്യാർത്ഥികളും സൗഹൃദ ഫുട്ബാൾ മത്സരം കളിച്ചു. അർജന്റീനയെ പ്രതിനിധീകരിച്ച് അദ്ധ്യാപക-അനദ്ധ്യാപകരുടെ ടീമും ബ്രസീലിനെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളുടെ ടീമും ആണ് മത്സരിച്ചത്. ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിൽ ബ്രസീലിനെ പ്രതിനിധീകരിച്ച വിദ്യാർത്ഥികളുടെ ടീം വിജയികളായി. പ്രിൻസിപ്പൽ ഡോ. കെ.വി.തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. എ.ജെ.ഇമ്മാനുവൽ , ബർസാർ ഫാ.ജസ്റ്റിൻ കണ്ണാടൻ എന്നിവർ വിജയികളെ അനുമോദിച്ചു.