മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 13-ാം രാജ്യാന്തര ചലച്ചിത്രോത്സവം 2022 ജനുവരി ഒന്നുമുതൽ അഞ്ചുവരെ മൂവാറ്റുപുഴയിൽ നടത്തും. ഫിലിം ഫെസ്റ്റ് നടത്തിപ്പിനുള്ള സ്വഗതസംഘ രൂപീകരണയോഗം ഇന്ന് വൈകിട്ട് 4ന് നാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി പ്രകാശ് ശ്രീധരൻ അറിയിച്ചു.