മൂവാറ്റുപുഴ: തൃക്കളത്തൂർ മൈത്രി റെസിഡന്റ്സ് അസോസിയേഷന്റേയും തൃക്കളത്തൂർ ദേവി ക്ലിനിക്ക് ലാബോറട്ടറിയുടേയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30ന് ദേവ് ക്ലിനിക്കിന് സമീപം നടക്കുന്ന പ്രമേഹ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് തൃക്കളത്തൂർ പള്ളി വികാരി ഫാ. ജോബിജോൺ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജോർജ് മാലിപ്പാറ അദ്ധ്യക്ഷത വഹിക്കും. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ.ജീമോൻ കെ.സാം, ഡോ. പ്രിൻസ് കെ.സാം എന്നിവർ ക്ലാസെടുക്കും.