കുറുപ്പംപടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം മുടക്കുഴയിൽ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.ജെ.മാത്യു ,ജോസ് എ.പോൾ . അനാമിക ശിവൻ, വെറ്ററിനറി സർജൻ ജെസി , ആശാ വർക്കർ മോളി ടി. വർഗീസ്, സജീവ് എന്നിവർ സംസാരിച്ചു.