ചോറ്റാനിക്കര: ഇരു വൃക്കകളും തകരാറിലായ അമ്പാടിമലയിൽ താമസിക്കുന്ന എം.സി.സുകുമാരന്റെയും ശ്രീദേവിയുടെയും ഏകമകളും ശ്രീജിത്തിന്റെ ഭാര്യയുമായ ആതിര എസ്. കുമാർ (28) എന്ന യുവതിയുടെ ചികിത്സാസഹായത്തിനായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പത്തുലക്ഷം ഇന്ന് കൈമാറും.
അമ്പാടിമലയിൽ താമസിക്കുന്ന എം.സി.സുകുമാരന്റെയും ശ്രീദേവിയുടെയും ഏകമകളും ശ്രിജിത്തിന്റെ ഭാര്യയുമായ ആതിര എസ്. കുമാർ (28) എന്ന യുവതി ഇരു വൃക്കകളും പ്രവർത്തനരഹിതയായി ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വ്യക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഇതിനൊരു പരിഹാരം എന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദ്ദേശം. ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കായി നാട്ടുകാർ ചേർന്ന് ആതിരാ ചികിത്സാ സഹായ നിധിക്ക് രൂപം നൽകിയിരുന്നു.
പ്രതീക്ഷിച്ച തുക ചികിത്സാ സഹായനിധിയിലേക്ക് എത്താതിരുന്ന സാഹചര്യത്തിൽ അമ്പാടിമലയിൽ പ്രവർത്തിക്കുന്ന ' മെത്രാൻ ബേബി ചാരിറ്റബിൾ ട്രസ്റ്റാണ് ബിരിയാണി ചലഞ്ച് എന്ന ആശയം നാട്ടുകാർക്ക് മുന്നിലേക്കെത്തിയത്. നവംബർ 13 ന് ഏകദേശം 300 വോളണ്ടിയർമാർ അണിനിരന്ന നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി.
6247 ബിരിയാണി പാചകം ചെയ്ത് വിതരണം ചെയ്തതിലൂടെയും സംഭാവനകളിലൂടെയും ലഭിച്ച 1010471 രൂപ ( പത്ത് ലക്ഷത്തി പതിനായിരത്തി നാനൂറ്റി എഴുപത്തിയൊന്ന് ) ഇന്ന് സിനിമാതാരം ഗിന്നസ് പക്രു അമ്പാടിമല കമ്യൂണിറ്റി ഹാളിൽ വച്ച് വൈകീട്ട് 5 മണിയ്ക്ക് മെത്രാൻ ബേബി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് വർഗീസ് മഞ്ഞിലയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സഹായനിധി രക്ഷാധികാരി അഡ്വക്കേറ്റ് അനൂപ് ജേക്കബ് എം. എൽ.എയ്ക്ക് കൈമാറും.
കൂടാതെ മെത്രാൻ ബേബി ട്രസ്റ്റ് ഫണ്ടായി 619000 രൂപയും ആതിര ചികിത്സ സഹായ നിധിയിലുള്ള 7,24000രൂപയും ഉൾപ്പടെ ആകെ 23 43000 രൂപയാണ് സമാഹരിച്ചിട്ടുള്ളത്. ബാക്കിയുള്ള 17 ലക്ഷം രൂപ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാട്ടുകാരും മെത്രാൻ ബേബി ട്രസ്റ്റും ചികിത്സ സഹായനിധി കൺവീനറായ ജോൺസൺ തോമസും. ആതിരയുടെ ചികിത്സ സഹായനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി ചോറ്റാനിക്കര ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 626601000 14354 ഐ എഫ് എസ് സി BARB0V JCHOT ആതിരയുടെ ഗൂഗിൾ പേനമ്പർ: 9746064678.