ആലുവ: ആലുവ സബ് ജില്ല പ്രവൃത്തിപരിചയ, ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത, കലാമേളകളിൽ വിജയികളായ എടയപ്പുറം ഗവ.എൽ.പി സ്കൂളിലെ കുട്ടികൾക്കുള്ള സമ്മാന വിതരണവും അനുമോദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഹിത ജയകുമാർ സമ്മാന വിതരണം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എ.കെ.ഷീല, കെ.ബി. ഷീബ, കെ.ആർ.ബാദിഷ, കെ.എസ്.ഷിൻജു, രേഷ്മ അഖിൽ, അശ്വതി, ആതിര രാഹുൽ, വത്സല വേണുഗോപാൽ, കെ.ജെ.ഫിലോമിന എന്നിവർ സംസാരിച്ചു.