kklm
എസ് എൻ ഡി പി യോഗം കൂത്താട്ടുകുളം യൂണിയൻ നേതൃത്വ ക്യാമ്പും ജനജാഗ്രതാ സദസ്സും യോഗം കൗൺസിലർ പി.റ്റി.മന്മദൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഐക്യവും ദൃഢതയും പ്രദാനം ചെയ്യുന്നതിനായി എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ ഉണർവ് 2022 നേതൃത്വ ക്യാമ്പും അന്ധവിശ്വാസങ്ങൾക്കും മയക്കുമരുന്ന് വ്യാപനത്തിനുമെതിരെ യൂണിയൻ വനിതാ സംഘം ജനജാഗ്രത സദസും സംഘടിപ്പിച്ചു.

യോഗം കൗൺസിലർ പി.ടി.മന്മദൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.പി.സത്യൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി.കെ.അജിമോൻ പതാക ഉയർത്തി. കൗൺസിലർമാരായ പി.എം.മനോജ്, എം.പി.ദിവാകരൻ, വനിതാ സംഘം പ്രസിഡന്റ് ഷീല സാജു, സെക്രട്ടറി മഞ്ജു റെജി, വൈസ് പ്രസിഡന്റ് ലളിത വിജയൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വി.എസ്.അനീഷ്, സെക്രട്ടറി എം.ആർ.സജിമോൻ, സൈബർസേന കൺവീനർ അഖിൽ ശേഖരൻ എന്നിവർ സംസാരിച്ചു.