ravi
അസോസിയേഷൻ ഒഫ് എമർജൻസി വിക്ടിംസ് സംഘടിപ്പിച്ച ജില്ലാ കുടുംബ സംഗമം ആലുവയിൽ സംവിധായകൻ മേജർ രവി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: രാജ്യരക്ഷയ്ക്കായി പ്രവർത്തിക്കുന്ന സൈനികരെ പോലെ തന്നെ അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെ ആദരിക്കാനും പെൻഷൻ നൽകാനും സർക്കാർ നടപടിയെടുക്കണമെന്ന് സംവിധായകൻ മേജർ രവി പറഞ്ഞു. അസോസിയേഷൻ ഒഫ് എമർജൻസി വിക്ടിംസ് സംഘടിപ്പിച്ച ജില്ലാ കുടുംബ സംഗമം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റ് പല സംസ്ഥാനങ്ങളിളും ഇവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മോഹനൻ പറഞ്ഞു. കേരളത്തിലെ പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ നിശബ്ദ പാലിക്കുകയാണ്. എങ്കിലും 250 പേർക്ക് സംഘടന നേരിട്ട് ഇടപെട്ട് സഹായം നൽകുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയർമാനും റിട്ട. ജില്ലാ ജഡ്ജിയുമായ സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ശിവദാസ് വിഷയമവതരിപ്പിച്ചു. ഡോ. സി.ഐ ഐസക്, സീതാലക്ഷ്മി അമ്മ, വിജയൻ കുളത്തേരി, പി.വി. പരമേശ്വരൻ, എ.കെ. മോഹനൻ, ടി.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.