 
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കെ.എസ്.ഇ.ബി. ഓഫീസ് മതിലുകൾ വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് വർണചിത്രങ്ങളോടെ അണിഞ്ഞൊരുങ്ങി.
ഉദയംപേരൂർ കെ.എസ്.ഇ.ബി ഓഫീസിലെ ഓവർസീയറും പ്രശസ്ത ആർട്ടിസ്റ്റുമായ സി.ബി. കലേഷിന്റെ നേതൃത്വത്തിൽ 10 ഓളം ജീവനക്കാരാണ് കെ.എസ്.ഇ.ബിയുടെ 8 അടി ഉയരമുള്ള മതിലുകളിൽ തങ്ങളുടെ ഒഴിവ് സമയങ്ങളിൽ ചിത്രങ്ങൾ പൂർത്തീകരിച്ചത്.
ജനങ്ങളുടെ ബോധവത്കരണത്തിന് കെ. എസ്. ഇ. ബി അംഗീകരിച്ച ആറ് കാർട്ടൂണുകൾ കൂടാതെ ഇടുക്കി ആർച്ച് ഡാം, സോളാർ എനർജി പ്ലാന്റിനെ പ്രോത്സാഹിപ്പിക്കുന്ന പുരപ്പുറ സോളാർ പ്ലാന്റ് ചിത്രം, വൈദ്യതി ചാർജിംഗ് സ്റ്റേഷൻ തുടങ്ങിയ ചിത്രങ്ങളാണ് ഇവർ രചിച്ചത്.