 
അങ്കമാലി: ബോഡി ബിൽഡിംഗിലും വെയ്റ്റ്ലിഫ്റ്റിംഗിലും ലോക ചാമ്പ്യനായ അങ്കമാലി ലിഹാൻസ് ജിം ഉടമ പീറ്റർ ജോസഫിനെ അങ്കമാലി നഗരസഭ ഇരുപത്തിനാലാം വാർഡിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഫിറ്റ്നസ് രംഗത്തെ സേവനങ്ങളും നേട്ടങ്ങളും പരിഗണിച്ച് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ യു.എസ്.എ ഫിറ്റ്നസ് ആൻഡ് പേഴ്സണൽ ട്രെയിനിംഗ് വിഭാഗത്തിൽ ഡോക്ടറേറ്റ് ലഭിച്ചതിനോടനുബന്ധിച്ചായിരുന്നു ആദരമൊരുക്കിയത്.
ചടങ്ങിൽ നഗരസഭാ ചെയർമാൻ റെജി മാത്യു പീറ്റർ ജോസഫിനെ പൊന്നാടയണിയിച്ചു. വാർഡ് കൗൺസിലർ ലക്സി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡാൻറി ജോസ് കാച്ചപ്പിള്ളി, റിട്ട.എസ്.പി.ടോമി സെബാസ്റ്റ്യൻ, സെന്റ് ആൻസ് കോളേജ് ചെയർമാൻ സി.എ.ജോർജ് കുര്യൻ പാറക്കൽ, ഫിസാറ്റ് മുൻ ചെയർമാൻ പോൾ മുണ്ടാടൻ, അഡ്വ. മാർട്ടിൻ ചിറക്കൽ, ബിനു അയ്യമ്പിള്ളി, ബിജു കോറാട്ടുകൂടി, ബ്ലസൻ ബെന്നി എന്നിവർ സംസാരിച്ചു.