കൂത്താട്ടുകുളം: സി.ജെ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലവേദിയും വനിതാവേദിയും രൂപീകരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ വനിതാവേദിയും ലൈബ്രറി ചെയർമാൻ അനിൽ കരുണാകരൻ ബാലവേദിയും ഉദ്ഘാടനം ചെയ്തു.

ലൈബ്രറി ജോയിന്റ് കൺവീനർ കെ.എം.സുജാത അദ്ധ്യക്ഷത വഹിച്ചു. എ.എസ്.രാജൻ, കൗൺസിലർമാരായ പി.ആർ.സന്ധ്യ, ജിജി ഷാനവാസ്‌, ഷിബി ബേബി, ജിഷ രഞ്ജിത്, ഷാമോൾ സുനിൽ, കല രാജു, സുമ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.