കൂത്താട്ടുകുളം :കോഴിപ്പിള്ളി കണ്ണീറ്റിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി തിരുവാതിര സമർപ്പണം നടന്നു. വെളിയന്നൂർ ശിവ പാർവതി തിരുവാതിര സംഘം തിരുവാതിര അവതരിപ്പിച്ചു.

മായ രാജൻ പുത്തേറ്റ് ,മഞ്ജു മനോജ്, ഓമന ബാല രവി, ശ്രീകല രാജീവ്, ഓമന പരമേശ്വരൻ, ഷീജ വിപിനൻ , ജയ പങ്കജാക്ഷൻ, സ്നേഹ സജി, സുമ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
തിരുവാതിര സംഘാംഗങ്ങ പുരസ്കാരഫലകങ്ങൾ നല്കി യജ്ഞാചാര്യ ആമ്പല്ലൂർ രാജേശ്വരി രാധാകൃഷ്ണൻ ആദരിച്ചു. ചന്ദിക, ശാന്തകുമാരി , ജഗദീഷ് കുമാർ, രാജശേഖരൻ നായർ ,ശശി കീച്ചേരിൽ, ഋഷ് കുമാർ മരത്താം കുടിയിൽ, എൻ.സി. മുരളീധരൻ,
ശൈലജ ശശി, രാധ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളെ പങ്കെടുപ്പിച്ച് വിദ്യാഗോപാലമന്ത്രാർച്ചന നടന്നു .
ഞായറാഴ്ച ഭാഗവത സംഗ്രഹം , യജ്ഞ പ്രസാദ വിതരണം, മഹാപ്രസാദ ഊട്ട് എന്നിവ നടക്കും.