p

കൊച്ചി: ഇടതുസർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും വരെ ഉൾപ്പെട്ടതാണ് അനധികൃത നിയമനങ്ങൾ. സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാൽ ഇതെവിടെയും എത്തില്ല. അനധികൃത നിയമനങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കണ്ണൂർ വി.സിയും തിരുവനന്തപുരം മേയറും രാജിവയ്ക്കുകയാണ് വേണ്ടതെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊച്ചിയിലെ തുറന്നുകിടക്കുന്ന കാനകൾ മൂടാൻ പണമില്ലാത്ത സർക്കാരാണ് ഗവർണർക്കെതിരായ നിയമോപദേശത്തിന് കോടികൾ മുടക്കുന്നത്. ഐ,ഐ.ടികൾ പോലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഈ വർഷം പ്രവേശനം ലഭിച്ചവരിൽ ഒരു ശതമാനം മാത്രമാണ് മലയാളികൾ. ഡൽഹി സർവകലാശാലയുടെ പ്രവേശന പരീക്ഷയിൽ കേരളത്തിലെ കുട്ടികൾ തീരെ പിന്നിലാണ്. ഇതൊക്കെയാണോ കേരളത്തിന്റെ വിദ്യാഭ്യാസ മികവായി മുഖ്യമന്ത്രിയും സർക്കാരും ചൂണ്ടിക്കാണിക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു.

ശബരി റെയിൽപാത യാഥാർത്ഥ്യമാകാത്തതിന് കാരണം സ്ഥലം ഏറ്റെടുത്തുനൽകാൻ കഴി​യാത്ത സംസ്ഥാന സർക്കാരുകളാണ്. 25 വർഷമായി​ പദ്ധതി​ തുടങ്ങി​യി​ട്ട്. 500 കോടി​യി​ൽ തീരേണ്ടിയിരുന്ന പദ്ധതി​ക്ക് ഇപ്പോൾ 3000 കോടി​യാണ് എസ്റ്റി​മേറ്റ്. വാർത്താസമ്മേളനത്തി​ൽ ബി​.ജെ.പി​ ജി​ല്ലാ പ്രസി​ഡന്റ് കെ.എസ്.ഷൈജു, സി​.ജി​.രാജഗോപാൽ എന്നിവർ പങ്കെടുത്തു.

അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ​ ​നി​യ​മ​നം
കാ​വി​​​വ​ത്ക്ക​ര​ണ​മ​ല്ല​:​ ​ഗ​വ​ർ​ണർ

ന്യൂ​ഡ​ൽ​ഹി​​​:​ ​അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ​ ​നി​യ​മ​ന​ത്തി​നാ​യി​ ​വാ​ദി​ക്കു​ന്ന​തും
അ​ർ​ഹ​ത​യി​​​ല്ലാ​ത്ത​വ​രു​ടെ​ ​നി​​​യ​മ​നം​ ​ത​ട​യു​ന്ന​തും​ ​കാ​വി​​​വ​ത്‌​ക്ക​ര​ണ​മാ​വി​ല്ലെ​ന്ന്
ഗ​വ​ർ​ണ​ർ​ ​ആ​രി​​​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​പ​റ​ഞ്ഞു.
രാ​ജ്‌​ഭ​വ​നി​​​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ഒ​രു​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​നെ​പ്പോ​ലും​ ​നി​​​യ​മി​​​ച്ചി​​​ട്ടി​​​ല്ലെ​ന്നും​ ​ത​നി​ക്ക് ​മൂ​ന്നോ​ ​നാ​ലോ​ ​സ്റ്റാ​ഫ് ​മാ​ത്ര​മാ​ണു​ള്ള​തെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.
അ​ധി​ക​മാ​യി​ ​ആ​രെ​യും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.​ ​അ​ഞ്ഞൂ​റോ​ളം​ ​ജീ​വ​ന​ക്കാ​ർ​ ​ഉ​ണ്ടാ​കാം.​ ​അ​ക്കാ​ര്യം​ ​താ​ന​ല്ല​ ​നോ​ക്കു​ന്ന​ത്.
രാ​ജ്‌​‌​ഭ​വ​നി​​​ൽ​ ​ആ​ർ.​എ​സ്.​എ​സ് ​അ​നു​കൂ​ലി​​​ക​ളെ​ ​നി​​​യ​മി​​​ക്കു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണ​ത്തോ​ട് ​പ്ര​തി​​​ക​രി​​​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
നി​​​യ​മ​ന​ങ്ങ​ൾ​ ​ന​ട​ത്തേ​ണ്ട​ത് ​നി​​​യ​മ​പ്ര​കാ​ര​മാ​ണ്.​ ​വ്യ​ക്തി​താ​ത്പ​ര്യം​ ​മു​ൻ​നി​ർ​ത്തി​യ​ല്ല.​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​നി​യ​മ​ ​ലം​ഘ​നം​ ​ന​ട​ത്തി​യെ​ന്ന് ​വ്യ​ക്ത​മാ​യി.
മു​ഖ്യ​മ​ന്ത്രി​യെ​ ​വി​ചാ​ര​ണ​ ​ചെ​യ്യ​ണ​മെ​ന്ന​ ​ജ്യോ​തി​കു​മാ​ർ​ ​ചാ​മ​ക്കാ​ല​യു​ടെ​ ​നി​വേ​ദ​നം​ ​ക​ണ്ടി​ട്ടി​ല്ല.​ ​കേ​ര​ള​ത്തി​ൽ​ ​എ​ത്തി​യ​ശേ​ഷം​ ​പ​രി​ശോ​ധി​ച്ച് ​തീ​രു​മാ​ന​മെ​ടു​ക്കും.