 
കൊച്ചി: ഐ.എസ്.എം കേരളയുടെ നേതൃത്വത്തിൽ 'കാത്തുവയ്ക്കാം സൗഹൃദ കേരളം' എന്ന മുദ്രാവാക്യവുമായി കേരള മൈത്രി സമ്മേളനം 26ന് വൈകിട്ട് 4ന് മറൈൻഡ്രൈവിൽ നടക്കും.12ന് കാസർകാട് നിന്നാരംഭിച്ച കേരള മൈത്രി യാത്ര 25ന് എറണാകുളത്ത് സമാപിക്കും. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, എം.പിമാരായ ഹൈബി ഈഡൻ,എളമരം കരീം, എം.എൽ.എ മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ടി.ജെ.വിനോദ്, ഉമ തോമസ്, ടി.സിദ്ധിഖ്, സാമൂഹ്യസാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് എം.കെ ശാക്കിർ, ഇസ്മായീൽ കരിയാട്,ശെരിഫ് കോട്ടക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.