കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായിക മേളയ്ക്ക് നാളെ രാവിലെ 9.30ന് കോതമംഗലം എം എ കോളേജ് സ്റ്റേഡിയത്തിൽ കൊടിയേറും. 21, 22, 23 തീയതികളിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. എം.എൽ.എമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, അനൂപ് ജേക്കബ്, ടി.ജെ വിനോദ് ,പി.വി. ശ്രീനിജിൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തുടങ്ങിയവർ സംസാരി​ക്കും.