കിഴക്കമ്പലം: മോറക്കാല പുഞ്ചപ്പാടം കൃഷിയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ചക്കാലമുകൾ സൺറൈസ് റെസിഡന്റ്സ് അസോസിയേഷൻ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി.നിതമോൾക്ക് നിവേദനം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി ഔസേഫ്, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാബു വർഗീസ്, സെക്രട്ടറി തോമസ് ബേബി, കമ്മി​റ്റി അംഗം എൽദോ കെ.തങ്കച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.