മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് പ്രമാണിച്ച് വിവിധ പരിപാടികൾ നടത്തുമെന്ന് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി.അശോകൻ എന്നിവർ അറിയിച്ചു. 2023 ജനുവരി 14 വരെ മണ്ഡലവിളക്ക് പൂജ തുടരും. മണ്ഡലകാലത്ത് സ്പെഷ്യൽ വിളക്ക്, വിശേഷാൽ പൂജ, പ്രത്യേക ദീപാരാധന എന്നിവയുണ്ടായിരിക്കും. മണ്ഡലകാലം പ്രമാണിച്ച് ഇതിനകം വഴിപാടുകൾക്കായി ഭക്തന്മാർ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും വഴിപാടുകൾക്കായി ഭക്തന്മാർക്ക് പേര് രജിസ്റ്റ‌ർ ചെയ്യാമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.