 
കൊച്ചി: തദ്ദേശീയ പാരമ്പര്യ ചികിത്സാവിഭാഗത്തിന്റെ മൂന്നാമത് ടി.പി.സി.വി കോൺഗ്രസിന് മുന്നോടിയായി എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിൽ തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗത്തിന്റെ തിരിച്ചറിയൽ കാർഡ് വിതരണം പ്രകാശ് ജാവദേക്കർ എം.പി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിക്കും ആയുഷ് വിഭാഗത്തിനുമുള്ള സംഘടനയുടെ നിവേദനം സ്വീകരിച്ചശേഷം പാരമ്പര്യവൈദ്യന്മാരുടെ ഉന്നമനത്തിന് വേണ്ടതെല്ലാം ചെയ്യാമെന്നും അദ്ദേഹം ഉറപ്പുനൽകി. സംസ്ഥാന പ്രസിഡന്റ് മുഹിയുദ്ദീൻ ഗുരുക്കൾ, സംസ്ഥാനസെക്രട്ടറി സാവിയോ ജോസഫ് വൈദ്യർ, ജില്ലാപ്രസിഡന്റ് വിനയൻ ഗുരുക്കൾ, ജില്ലാ സെക്രട്ടറി ശശീന്ദ്രൻ വൈദ്യർ എന്നിവർ പങ്കെടുത്തു. സമ്മേളനം 21, 22 തീയതികളിൽ തിരുവനന്തപുരം മിത്രനികേതനിൽ നടക്കും.