പട്ടിമറ്റം: നിർത്തിയിട്ട കാർ അപ്രതീക്ഷിതമായി ലോക്കായി. ഒടുവിൽ ഫയർഫോഴ്സിന്റെ സഹായത്തോടെ കാർ തുറക്കേണ്ടിവന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ പട്ടിമറ്റം ഫെഡറൽ ബാങ്കിന് സമീപമാണ് സംഭവം. വലമ്പൂർ, മാണിക്കാംപുറത്ത് എം.എസ്.ബിജുവിന്റെ മാരുതി ഓൾട്ടോ കാറിനാണ് ലോക്ക് വീണത്. ലോക്ക് വീണപ്പോൾ കാറിനകത്ത് ആളുണ്ടായിരുന്നില്ല. താക്കോൽ എടുക്കാതെ പുറത്തുപോയപ്പോഴാണ് ലോക്ക് വീണത്. ഫയർഫോഴ്സ് പട്ടിമറ്റം സ്​റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ദിപേഷ് ദിവാകരൻ, യോഹന്നാൻ എന്നിവർ ചേർന്നാണ് ലോക്ക് തുറന്നത്.