കാലടി: ആലുവ താലൂക്കുതല വായനാ മത്സരം ഇന്ന് രാവിലെ 9.30ന് ആലുവ ഗവ.ബോയ്സ് എച്ച്.എസ്.എസ് സ്കൂളിൽ നടക്കും. ഹൈസ്കൂൾ, മുതിർന്ന വിഭാഗങ്ങൾ പങ്കെടുക്കും. രജിസ്ട്രേഷൻ രാവിലെ 9.30ന്. വിമുക്തി ബോധവത്കരണം എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. അദ്ദേഹം ക്ലാസും നയിക്കും.