കൊച്ചി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിന ഓർമ്മയിൽ ദേശീയോദ്ഗ്രഥന ദിനാചാരണം നടത്തി. മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായിരുന്നു. ടി.ജെ. വിനോദ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, നേതാക്കളായ എൻ. വേണുഗോപാൽ, അജയ് തറയിൽ, കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, കെ.പി. ഹരിദാസ്, ലൂഡി ലൂയിസ്, ടോണി ചമ്മിണി, ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, പി.കെ. അബ്ദുൾറഹ്മാൻ, സേവ്യർ തായങ്കരി, അബ്ദുൾ ലത്തീഫ്, സിന്റ ജേക്കബ്, പി.ബി. സുനീർ, പോളച്ചൻ മണിയൻകോട്, ബിനീഷ് പുല്യായാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.