കൊച്ചി: കേരളോത്സവത്തിന്റെ ഭാഗമായി നഗരസഭ സംഘടിപ്പിച്ച കളരിപ്പയറ്റ് ടൂർണമെന്റ് വിദ്യാഭ്യാസ-കായികകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ. ഹബീബുള്ള അദ്ധ്യക്ഷത വഹിച്ചു. ബാസ്റ്റിൽ ബാബു, ജെ. സനിൽമോൻ, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി യു. ഉബൈദ് എന്നിവർ പ്രസംഗിച്ചു.