തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട് സ്വകാര്യ വ്യക്തി കൈയേറിയ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ഡെപ്യൂട്ടി കളക്ടർ (എൽ. ആർ) ജെസിയുടെ നേതൃത്വത്തിൽ ഭൂമി പിടിച്ചെടുത്തത്. കളക്ടറേറ്റിന് തെക്ക് വശത്ത് പാരഡെസ് ഹോട്ടലിന് പുറകുവശത്തുളള 37 സെന്റ് ഭൂമിയാണ് ഏറ്റെടുത്ത് റവന്യൂ വകുപ്പിന്റെ ബോർഡ് സ്ഥാപിച്ചത്. കാക്കനാട് വില്ലേജിൽപ്പെട്ട സ്ഥലം ഏറ്റെടുത്തത്. എട്ടുകോടി രൂപയിലേറെ കോടിയേറെ വില വരുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു . തഹസിൽദാർ വേണുഗോപാൽ, കാക്കനാട് വില്ലേജ് ഓഫീസർ റെജിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈയേറ്റം ഒഴിപ്പിച്ചത്.