പള്ളുരുത്തി: കൊച്ചി നഗരസഭ കച്ചേരിപ്പടി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിരോധ സംഗമവും ദീപം തെളിക്കലും ഇന്ന് നടക്കും. പള്ളുരുത്തി കച്ചേരിപ്പടിയിൽ നിന്ന് വൈകിട്ട് 5 ന് റാലി ആരംഭിക്കും. റാലി കച്ചേരിപ്പടി ചിൽഡ്രൻസ് പാർക്കിൽ സമാപിക്കും. തുടർന്ന് 6 ന് പാർക്കിൽ നടക്കുന്ന ലഹരിക്കെതിരെ പ്രതിരോധ സംഗമവും ദീപം തെളിയിക്കലും മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും.