തൃക്കാക്കര: ലോകം മുഴുവൻ ഫുട്ബാൾ ആവേശത്തിൽ ഖത്തറിലേക്ക് ഉറ്റു നോക്കുമ്പോൾ ലോകകപ്പിനെ ആരവങ്ങളോടെ വരവേൽക്കുകയാണ് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജീവനക്കാരും. കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കിക്ക് ഓഫ് മത്സരം ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. അർജന്റീന, ബ്രസീൽ ടീമുകളായി തിരിഞ്ഞു നടത്തിയ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീൽ ജേതാക്കളായി. ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ആലീസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.