കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്വജന പക്ഷപാതത്തിനും അഴിമതിക്കുമെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി വഞ്ചി സ്ക്വയറിൽ നടത്തിയ ജനകീയ കൂട്ടായ്മ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് . രാധാകൃഷ്ണൻ, സെക്രട്ടറി അഡ്വ. എസ്. സുരേഷ് , വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ,സംസ്ഥാന സമിതിയംഗങ്ങളായ എൻ.പി. ശങ്കരൻ കുട്ടി, സി.ജി. രാജഗോപാൽ, സി.വി. സജിനി , ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി, ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് എന്നിവർ പ്രസംഗിച്ചു