photo
വൈപ്പിൻ ഉപജില്ലാ കലോത്സവം ചെറായി എസ്.എം. ഹൈസ്‌കൂളിൽ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ കലോത്സവം ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ ഹൈബി ഈഡൻ എംപി. ഉദ്ഘാടനം ചെയ്തു. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 57 സ്‌കൂളുകളിൽ നിന്നുള്ള 1700 വിദ്യാർത്ഥികളാണ് ഏഴ് വേദികളിലായി നടക്കുന്ന കലോത്സവത്തിലെ 173 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്. 23ന് സമാപിക്കും.

ചെറായി എസ്.എം.എച്ച്.എസ്, പള്ളിപ്പുറം എസ്.എസ്.അരയ യു.പി.എസ്, ചക്കരക്കടവ് സെന്റ് ജോർജ് എൽ.പി.എസ്, പള്ളിപ്പുറം ബാങ്ക് ഓഡിറ്റോറിയം, ചെറായി എസ്.എം.എൽ.പി.എസ്, എസ്.എം. ഹയർ സെക്കൻഡറി, എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
കലോത്സവ വിളംബര ജാഥ മുനമ്പം എസ്.എച്ച്.ഒ എ.എൽ. യേശുദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. സുനിൽ ഞാറക്കൽ രചിച്ച വിളംബര ഗാനം ഉദ്ഘാടനത്തിന് മാറ്റുകൂട്ടി.
വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ, വൈപ്പിൻ എ.ഇ.ഒ ഇബ്രാഹിംകുട്ടി രായരോത്ത്, ജനറൽ കൺവീനർ എ.ജി.ജെയ്‌സി, സ്‌കൂൾ മാനേജർ കെ.എസ്.ജയപ്പൻ, വി.വി.സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ, സിപ്പി പള്ളിപ്പുറം, പൂയപ്പിള്ളി തങ്കപ്പൻ, സംവിധായകൻ വ്യാസൻ എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.എം.ബി.ഷൈനി, ഇടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ട്രീസ മാനുവൽ എന്നിവർ സംസാരിച്ചു.