വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ വിവാഹ പൂർവ്വ പഠന ക്ലാസ് എടവനക്കാട് വാച്ചാക്കൽ ശ്രീനാരായണ ഭവനിൽ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി. ജോഷി അദ്ധ്യക്ഷത വഹിച്ചു. കൊടുവഴങ്ങ ബാലകൃഷ്ണൻ, രാജേഷ് പൊന്നല, ഡോ. സുരേഷ്‌കുമാർ, ഡോ. ശരത്ത്ചന്ദ്രൻ, ഡോ. വിൻസന്റ് ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, സി.കെ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.