kalolsava-paravur-logo

പറവൂർ: പറവൂർ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ 631 പോയിന്റോടെ ഓവറോൾ കിരീടം സ്വന്തമാക്കി. കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂൾ 554 പോയിന്റോടെ രണ്ടാം സ്ഥാനവും പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ 537 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 223 പോയിന്റോടെ എസ്.എൻ.വി സ്കൂൾ ഒന്നാം സ്ഥാനവും ഡി.ഡി.സഭ 205 പോയിന്റോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് 188 പോയിന്റും എസ്.എൻ.വി സ്കൂളിന് 171 പോയിന്റും ലഭിച്ചു. യു.പി ജനറൽ വിഭാഗത്തിൽ കൂനമ്മാവ് സെന്റ് ജോസഫ് യു.പി സ്കൂളിന് 78 പോയിന്റും പുല്ലംകുളം എസ്.എൻ സ്കൂളിന് 74 പോയിന്റും ലഭിച്ചു. എൽ.പി ജനറൽ വിഭാഗത്തിൽ കൂനമ്മാവ് സെന്റ് ജോസഫ് സ്കൂൾ 63 പോയിന്റും കരുമാല്ലൂർ നവദീപ്തി ഇ.എം സ്കൂൾ 55 പോയിന്റും നേടി. ഹൈസ്കൂൾ സംസ്കൃതോത്സവം- എസ്.എൻ.വി സ്കൂൾ (90) പുല്ലംകുളം എസ്.എൻ സ്കൂൾ (81), യു.പി സംസ്കൃതം- എസ്.എൻ.വി സ്കൂൾ (72) പുല്ലംകുളം എസ്.എൻ. സ്കൂൾ (76), ഹൈസ്കൂൾ അറബിക്- കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കൻഡറി സ്കൂൾ (90), കരിമ്പാടം ഡി.ഡി.സഭ സ്കൂൾ (89), യു.പി അറിബിക്- മന്നം ഇസ്ലാമിക് യു.പി സ്കൂൾ (65), മാഞ്ഞാലി എ.ഐ.എസ്.യു.പി സ്കൂൾ (63), എൽ.പി അറിബിക്- മാഞ്ഞാലി എ.ഐ.യു.പി സ്കൂൾ (45), മന്നം ഇസ്ലാമിക് യു.പി സ്കൂൾ (43) എന്നിങ്ങനെയാണ് പോയിന്റ് നില.