തൃപ്പൂണിത്തുറ: പൂജ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ ഇന്ന് തൃപ്പൂണിത്തുറ പാലസ് ഓവലിൽ നടക്കും. രാവിലെ 8.30 ന് ജി.എസ്.ടി ആൻഡ് സെൻട്രൽ എക്സൈസ് ചെന്നെയും സീ ഹോക്സ് ചെന്നെയും തമ്മിൽ ഏറ്റുമുട്ടും. 72 വർഷമായി തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പൂജാ ക്രിക്കറ്റ് ടൂർണമെന്റിൽ ഈ വർഷം കേരളത്തിന് പുറത്തു നിന്നുള്ള 8 ടീമുകൾ പങ്കെടുത്തു. ബേസിൽ തമ്പി മാൻ ഒഫ് ദി മാച്ച് അവാർഡ് സമ്മാനിക്കും. ഇന്ത്യ വേൾഡ് ചാമ്പ്യന്മാരായ 1983 ലെ ടീമിൽ ഉണ്ടായിരുന്ന സുനിൽ വത്സൻ മുഖ്യാതിഥിയായിരിക്കും.