rally-
ആലുവയിൽ നടന്ന ഫാൻസ് റാലി

ആലുവ: ലോകകപ്പ് ഫുട്ബാൾ ആവേശം വിതറി നഗരത്തിൽ ആരാധകരുടെ റാലി. ഡോലക്കിന്റെ അകമ്പടിയിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ആരാധകരാണ് ഫാൻസ് റാലിയിൽ പങ്കടുത്തത്. ജേഴ്സിയണിഞ്ഞ കുട്ടികളാണ് റാലി നയിച്ചത്. ആലുവ ബൈപ്പാസ് ജംഗ്ഷനിൽ നിന്നാരംഭിച്ച് മുനിസിപ്പൽ ഗ്രൗണ്ടിൽ സമാപിച്ച ഫാൻസ് റാലിക്ക് നഗരസഭാ അദ്ധ്യക്ഷൻ എം.ഒ.ജോൺ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഫാസിൽ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. കൊടിതോരണങ്ങളുമായി ഇരുചക്രവാഹനങ്ങളും കാറുകളും റാലിക്ക് അകമ്പടി സേവിച്ചു.